Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vyttila

വൈ​റ്റി​ല മേ​ല്‍​പാ​ല​ത്തി​ല്‍ ലോ​റി കൈ​വ​രി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം

കൊ​ച്ചി: വൈ​റ്റി​ല മേ​ല്‍​പ്പാ​ല​ത്തി​ല്‍ ലോ​റി കൈ​വ​രി​യി​ല്‍ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും കോ​ട്ട​യ​ത്തേ​ക്ക് സ്റ്റീ​ല്‍ പൈ​പ്പു​ക​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ലോ​റി​യി​ല്‍ ഡ്രൈ​വ​ര്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​യാ​ള്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

എ​ന്നാ​ല്‍ ലോ​റി​യു​ടെ ഒ​രു ഭാ​ഗം റോ​ഡി​ലേ​ക്ക് ച​രി​ഞ്ഞു​നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​ണ്. ഇ​ത് മ​റി​ഞ്ഞു വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. പൈ​പ്പു​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യി ലോ​ഡ് ചെ​യ്ത വാ​ഹ​ന​മാ​യ​തി​നാ​ല്‍ ഇ​ത് നീ​ക്കം ചെ​യ്യു​ക എ​ന്ന​ത് അ​ധി​കൃ​ത​ര്‍​ക്ക് വെ​ല്ലു​വി​ളി​യാ​ണ്.

മേ​ല്‍​പാ​ലം തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് കൃ​ത്യ​മാ​യ റി​ഫ്‌​ല​ക്ട​റു​ക​ളോ ലൈ​റ്റു​ക​ളോ സി​ഗ്ന​ല്‍ ബോ​ര്‍​ഡു​ക​ളോ ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത് എ​ന്നാ​ണ് ആ​ക്ഷേ​പം. വെ​ളി​ച്ച​ക്കു​റ​വ് കാ​ര​ണം റോ​ഡ് തി​രി​യു​ന്ന​ത് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ലോ​റി ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു. രാ​വി​ലെ കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കാ​ന്‍ ലോ​റി നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ നാ​ഷ​ണ​ല്‍ ഹൈ​വേ പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ക​ണ്ടെ​യ്ന​ർ ലോ​റി​യും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കൊ​ച്ചി: വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം ക​ണ്ടെ​യ്ന​ർ ലോ​റി​യും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ട്രാ​വ​ല​ർ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്‌​ന​റി​ന് പി​ന്നി​ൽ അ​തെ ദി​ശ​യി​ൽ ത​ന്നെ വ​ന്ന ട്രാ​വ​ല​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ട്രാ​വ​ല​റി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ഫ​യ​ർ​ഫോ​ഴ്സെ​ത്തി വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

ട്രാ​വ​ല​ർ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​യാ​ളു​ടെ കാ​ലി​നും ത​ല​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വൈ​റ്റി​ല​യി​ൽ വ​ൻ ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up